Powered By Blogger

Monday, March 11, 2013

ഫ്രീ സോഫ്റ്റ്‌വെയര്‍ ?

ഫ്രീ സോഫ്റ്റ്‌വെയര്‍  എന്നാല്‍ എന്ത് ? മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജന്‍ മേനോന്‍ തന്‍റെ ഐ . റ്റി . മാഷിനോട് ചോദിച്ചു . " ഹായ് എന്ത് മണ്ടന്‍ ചോദ്യമാടോ ഇത് . ?" മാഷിന്‍റെ മറുചോദ്യം കേട്ട് മേനോന്‍ കുട്ടി നെറ്റിചുളിച്ചു .  "എന്നാ പറ മാഷേ .. " മാഷ് അവന്‍റെ ചെവിയില്‍ പറഞ്ഞു " എടോ ഫ്രീയായിട്ട് കിട്ടുന്നതാ ഫ്രീ.. സോഫ്റ്റ്‌വെയര്‍ ആയാലും ശരി മറ്റെന്തെങ്കിലും ആയാലും ശരി". നിരഞ്ജന്‍ മേനോന്‍ മനസ്സില്‍ ചിരിച്ചു , മാഷിന്‍റെ അറിവിനെയോര്‍ത്ത് .
       ചില ഫ്രീ സോഫ്റ്റ്‌വെയര്‍ - കള്‍ ലൈബ്രറി രംഗത്ത് ലഭ്യമാണ്. സോഴ്സ് കോഡോടുകൂടി വില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ കളെയാണ് ഫ്രീ വെയറുകള്‍ എന്നുപറയുന്നത് . അതുവാങ്ങുന്നവര്‍ക്ക് പ്രോഗ്രാമ്മിംഗ് അറിയാമെങ്കില്‍ തന്‍റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സോഫ്റ്റ്‌വെയര്‍ നെ റീ-ഡിസൈന്‍ ചെയ്തുപയോഗിക്കാം.   അത്തരം സോഫ്റ്റ്‌വെയര്‍ കള്‍ക്ക് വലിയ വിലയും കൊടുക്കേണ്ടതുണ്ട് . ലിനക്സ്‌ പ്ലാറ്റ്ഫോമില്‍ ഉപയോഗിക്കാവുന്ന ഒരു ലൈബ്രറി മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ നെ ക്കുറിച്ച് കേരളത്തില്‍ അത്തരം പ്രചാരണം വ്യാപകമാണ് . 
       ലിനക്സ്‌ -ലും വിന്‍ഡോസിലും ഒരുപോലെ ഉപയോഗിക്കാവുന്ന പാലിബ്സ് ന്‍റെ മൂന്നാമത്തെ വേര്‍ഷന്‍ പുറത്തിറങ്ങി . ചെറിയൊരു വില നല്‍കണം . സന്തോഷമായി ലൈബ്രറി ഭരണ നിര്‍വഹണം നിങ്ങള്‍ക്കു  ചെയ്യാം . (കൂടുതല്‍ വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ .. )

No comments:

Post a Comment